
ചിറ്റൂർ (പാലക്കാട്): മീനാക്ഷിപുരം കമ്പാലത്തറയിൽ ടോറസ് ലോറിയിൽ നിറച്ച മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർ മരിച്ചു. കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ് മരിച്ചത്.
ടോറസിന്റെ ടയറിൽനിന്ന് പുക ഉയരുന്നത് കണ്ട് പുറത്തേക്കുചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചൊവ്വ വൈകിട്ടാണ് അപകടം. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തി കോട്ടയത്തേക്ക് കൊണ്ടുപോയി. മീനാക്ഷിപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
സംസ്‌കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ. അച്ഛൻ: രാജു. അമ്മ: ഓമന. ഭാര്യ: ബി എം ഉണ്ണിമായ (തുടങ്ങനാട് ചിറക്കുന്നേൽ കുടുംബാംഗം, അക്ഷയ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







