Spread the love

ഹൈദരാബാദ്: ഐപിഎല്ലിലെ നിർണ്ണായക പോരാട്ടത്തില്‍ ടോസ് ഭാഗ്യം പഞ്ചാബ് കിങ്‌സിനൊപ്പം.

video
play-sharp-fill

രാജീവ് ഗാന്ധി ഇന്റർനാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയച്ചു.
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബും മൂന്നാം സ്ഥാനക്കാരായ ഹൈദരാബാദും നേർക്കുനേർ വരുമ്പോള്‍ കളി ആവേശത്തിന്റെ കൊടുമുടി കയറുമെന്നുറപ്പാണ്.

രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്താൻ പഞ്ചാബ് ശ്രമിക്കുമ്പോള്‍, ഒന്നാം സ്ഥാനത്തേക്ക് കണ്ണുവെച്ചാണ് പാറ്റ് കമ്മിൻസും സംഘവും ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ് നിര തകർന്നത് പഞ്ചാബിന് തിരിച്ചടിയായിരുന്നു. പഞ്ചാബ് നിരയില്‍ ശശാങ്ക് സിങ് ടീമിലെത്തിയിട്ടുണ്ട്.
യാത്രാക്ലേശങ്ങള്‍ക്കിടയിലും ടീം മികച്ച രീതിയില്‍ മുന്നേറുന്നുണ്ടെന്നും കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് റണ്‍സ് പിന്തുടർന്ന് ജയിച്ചതിനാലാണ് ഇത്തവണ ബൗളിങ് തിരഞ്ഞെടുത്തതെന്നും ശ്രേയസ് അയ്യർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതോടെ അഞ്ച് മത്സരങ്ങളുടെ വിജയക്കുതിപ്പ് അവസാനിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. താനും ബൗളിങ് തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് പറഞ്ഞു.