
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. സംസ്ഥാനത്തേത് കോണ്‍ഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകന്‍ വ്യക്തമാക്കി.
കേരളത്തെ ബംഗാളാക്കാന്‍ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാള്‍ ആകരുത്. ആക്കില്ല. ആകാന്‍ സമ്മതിക്കില്ല. ഈ തോല്‍വി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോണ്‍ഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക’, എന്നായിരുന്നു വിനായകന്റെ കുറിപ്പ്.
ഇടതുമുന്നണിയുടെ പരാജയത്തില്‍ പ്രതികരണവുമായി ഒട്ടേറെ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പുറത്തുപോവുന്ന മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. പേരാവൂരില്‍ കെ.കെ. ശൈലജയുടെ പരാജയത്തില്‍ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫലം പുറത്തുവന്നപ്പോള്‍, പത്തുവര്‍ഷമായി ഭരിച്ച കേരളത്തില്‍ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനറുമുള്‍പ്പെടെ പരാജയപ്പെട്ടവരിലുണ്ട്. 102 സീറ്റുമായി യുഡിഎഫ് അധികാരം ഏറ്റെടുക്കാനൊരുങ്ങുകയാണ്.







