Spread the love

ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍.

video
play-sharp-fill

ഡല്‍ഹിക്കെതിരെ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ശുഭ്മാന്‍ ഗില്ലിനെയും വിരാട് കോലിയെയും സായ് സുദര്‍ശനെയുമെല്ലാം മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ 402 റണ്‍സുമായാണ് സഞ്ജു ആദ്യ അഞ്ചില്‍ തിരിച്ചെത്തിയത്.

അഭിഷേക് ശര്‍മയെ(440) പിന്നിലാക്കി ഡല്‍ഹി ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചപ്പോള്‍ ഹെന്‍റിച്ച്‌ ക്ലാസന്‍(425), വൈഭവ് സൂര്യവംശി(404) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ സഞ്ജുവിന് മുന്നിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീസണില്‍ ചെന്നൈക്കായി രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുമാണ്. സീസണില്‍ ചെന്നൈ ജയിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ടോപ് സ്കോററാവാനും സഞ്ജുവിനായി.

42 ഫോറും 21 സിക്സും പറത്തിയ സഞ്ജു 57.43 ശരാശരിയിലും 167.52 സ്ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ബാറ്റ് വീശുന്നത്.