
തൃശ്ശൂര്‍: യുഡിഎഫിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സൂചനയുമായി ടിഎന്‍ പ്രതാപന്‍ രംഗത്ത്. വെണ്ണ പോലെയുള്ള മുഖ്യമന്ത്രി കേരളത്തില്‍ വരും. വെണ്ണ കഴിക്കുന്ന ലാളിത്യത്തോടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കും. ഗുരുവായൂർ സ്ഥിരമായി വരുന്ന ദൈവ വിശ്വാസിയായ ഒരാളായിരിക്കും കേരളത്തിലെ മുഖ്യമന്ത്രി . ഗുരുവായൂരപ്പന്‍റെ ഭക്തനായ ദൈവവിശ്വാസിയായ ഒരാളായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പദത്തിനായി തനിക്ക് വേണ്ടി നില്‍ക്കാൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബോർഡും ബാനറും വെക്കുന്നത് മുഖ്യമന്ത്രി തീരുമാനത്തില്‍ പരിഗണനയല്ല. കോണ്‍ഗ്രസിന് വ്യവസ്ഥാപിത മാർഗങ്ങള്‍ ഉണ്ട് . ഫ്ലക്സ് അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. കോണ്‍ഗ്രസിന് വ്യവസ്ഥാപിത രീതിയുണ്ട്. ആദ്യമായല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എം എല്‍എമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് പരിഗണിക്കും. നേതൃത്വം പുതിയ നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. കെസിയോട് നിലവില്‍ അഭിപ്രായം തേടിയതായി സൂചനയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയാല്‍ കെസി തന്നെ കേരളത്തിലേക്ക് വരും.
അതിനിടെ ദില്ലിയിലും കെസി വേണുഗോപാലിനായി വ്യാപക ഫ്ലക്സുകള്‍ ഉയര്‍ന്നു. കേരളഹൗസ് പരിസരത്തും,എഐസിസിക്ക് സമീപവും ഫ്ലക്സ് സ്ഥാപിച്ചു. സംസ്ഥാനത്തെ സാഹചര്യം ഹൈക്കമാൻഡിനോട് ദീപ ദാസ്മുൻഷി വിശദികരിച്ചു.







