
പാലാ: ഇന്നലെയുണ്ടായ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറ മൂന്നാംമൈൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചിന്നാർ നാലാംമൈൽ സ്വദേശി ലിൻജോ ജോസഫിന് (36)പരുക്കേറ്റു.
കോതനല്ലൂരിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു കോതനല്ലൂർ സ്വദേശി സിന്ധു സുരേഷിന്( 52)പരുക്കേറ്റു.
തൊടുപുഴ മുട്ടത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മുട്ടം സ്വദേശി ബിൻജിത് ബിജുവിന് (19) പരുക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







