
കോട്ടയം : മന്ത്രി വി.എൻ.വാസവനും, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും നേരിട്ടത് അപ്രതീക്ഷിത തോല്‍വി. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലം നന്നായി നോക്കിയെങ്കിലും തുടക്കത്തിലേ വാസവൻ പതറി.
ഡോ.എൻ.ജയരാജ് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും ഇടതുമുന്നണി കരുതിയിരുന്നുമില്ല.
സഹകരണ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വാസവന് പക്ഷേ, ജനങ്ങളുടെ അംഗീകാരം നേടാൻ കഴിഞ്ഞില്ല. പോസ്റ്റല്‍ ബാലറ്റിലും ആദ്യ റൗണ്ടിന്റെ ഒരു സമയത്തും മാത്രമാണ് മുന്നിട്ട് നിന്നത്. പിന്നീട് തകർച്ചയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ മിന്നും വിജയം മണ്ഡലത്തില്‍ നേടാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഏറ്റുമാനൂരില്‍ യു.ഡി.എഫിന്. കാഞ്ഞിരപ്പള്ളിയില്‍ നാലായിരം വോട്ടിന് വിജയിക്കുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രതീക്ഷയെങ്കിലും ഡോ.എൻ.ജയരാജിന്റെ പഞ്ചായത്തായ കറുകച്ചാലില്‍ അടക്കം പിന്നില്‍പ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരമ്പരാഗതമായി തുണച്ചിരുന്ന ന്യൂനപക്ഷ, നായർ സമുദായ വോട്ടുകളും ഇക്കുറി ലഭിച്ചില്ല. അവസാന റൗണ്ടില്‍ മൂന്നാം സ്ഥാനത്തേയ്ക്കും അദ്ദേഹം പോയി. അതേസമയം മണ്ഡലത്തില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യന് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്തത് ബി.ജെ.പിയ്ക്കും ക്ഷീണമായി. ശരാശരി 30,000 വോട്ടുകളുള്ള മണ്ഡലത്തില്‍ 26984 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ







