
കോട്ടയം: ചരിത്രത്തിലാദ്യമായി ജില്ലയിൽ യു.ഡി.എഫ് നേടിയ ഉജ്വല വിജയം ടീം യു.ഡി.എഫിൻ്റെ വിജയമാണെന്ന് യു.ഡി എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് . തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം യു.ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് വിജയം.
കാലാകാലങ്ങളായി കർഷകരുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കിയവർക്കുള്ള തിരിച്ചടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ റബർ, നെൽ കർഷകർ കണ്ണീരോടെ പ്രതികരിച്ചതും ഭരണമാറ്റത്തിന് വഴിയൊരുക്കി.
പി.ആർ വർക്ക് കൊണ്ട് ഇല്ലാത്ത കാര്യങ്ങൾക്ക് പ്രചരണം കൊടുത്ത് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതിയ ഇടതു സർക്കാരിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 10 വർഷക്കാലമായി സംസ്ഥാനത്ത് ഭരണം നടത്തിവരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുളള സർക്കാരിന്റെ അഴിമതിക്കും ധിക്കാരത്തിനും ജനങ്ങൾ കരുതി വച്ച വിധിയെഴുത്താണിതെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു.







