
കോട്ടയം: കോൺഗ്രസ്സിന്റെ മിന്നും ജയത്തിന് പിന്നാലെ പാമ്പാടിയും പങ്ക് ചേർന്നു. വോട്ടെണ്ണൽ ആരംഭിച്ച് അത് മണിക്കൂറുകളിൽ തന്നെ പ്രവർത്തകർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്നു.
ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുകയും 100 ൽ കൂടുതൽ സീറ്റുകളിൽ യു ഡി എഫ് ലീഡിൽ എത്തുകയും ചെയ്തതോടെ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കേക്കു മുറിച്ചും കോൺഗ്രസ് പലവിധത്തിൽ ആഘോഷിച്ചു.
ഉച്ചയോടെ അനൗൺസ്മെന്റ് വാഹനങ്ങളും വാദ്യ ഘോഷങ്ങളും പ്രവർത്തകരും സൗത്ത് പാമ്പാടിയിലെത്തി ആഘോഷത്തിൽ പങ്കുചേർന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 മണിയോടെ കാളച്ചന്ത വരെ പ്രകടനം ബസ് സ്റ്റാൻഡിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ആർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക്, അനിയൻ മാത്യു, പി എസ് ഉഷാകുമാരി, ജോളി പി ഐസക്ക്, മേരിക്കുട്ടി മർക്കോസ്, എം സി ബാബു,സെബാസ്റ്റ്യൻ ജോസഫ്, ജോർജ് പാമ്പാടി എന്നിവർ പ്രസംഗിച്ചു.
ഷേർളി തര്യൻ, എൻ ജെ പ്രസാദ്, ശാന്തമ്മ ഭാസ്കരൻ, ജോർജ് വർഗീസ് കൂട്ടുങ്കൽ, അനീഷ് മല്ലപ്പള്ളി, സി. ജെ കുര്യാക്കോസ്,പി ജയചന്ദ്രൻ നായർ,ഇ എ കുര്യാക്കോസ്,അച്ചാമ്മ തോമസ്, ജെസി സാബു സൂസൻ ഇ കുര്യൻ, സ്മിത ഉല്ലാസ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.







