
കോഴിക്കോട് :തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പടർത്തിക്കൊണ്ട് വലിയ മുന്നേറ്റം. ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സഖ്യം വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.
കോഴിക്കോട് യുഡിഎഫ് പോസ്റ്റർ ഇറക്കി. ഐക്യം നമ്മുടെ കരുത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിലേക്ക് എന്നെഴുതിയ പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത് .






