Spread the love

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി പൊലീസ്. എടക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ചെമ്പിലോട് തന്നട മേപ്പൊയില്‍ ഭാഗത്തു നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്.

video
play-sharp-fill

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ റഷീദിന്റെ വീടിന് സമീപപ്രദേശത്തു നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.സംഭവം ഗൗരവകരമാണെന്നും പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വി.പി. അബ്ദുല്‍ റഷീദ് വ്യക്തമാക്കി. സ്വന്തം വീടിന് തൊട്ടടുത്തുള്ള സ്ഥലത്തു നിന്നാണ് ബോംബുകള്‍ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കവലകളില്‍ സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.