Spread the love

ചെന്നൈ: വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പിരിമുറുക്കത്തില്‍ തമിഴ്നാട്.

video
play-sharp-fill

ജയിച്ചുവരുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശിച്ചതായി പ്രമുഖ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഭരണം നിലനിർത്തുമെന്ന് ഡിഎംകെ ആവർത്തിച്ചപ്പോള്‍ വിജയ്‍യോട് മൃദുസമീപനം പുലർത്തിയത് തിരിച്ചടിയായെന്ന അഭിപ്രായം അണ്ണാഡിഎംകെയില്‍ ഉയർന്നു.

തമിഴ്നാട്ടിലെ 62 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഒരുപോലെ പ്രാധാന്യം ഉള്ളതെങ്കിലും നാളെ രാജ്യം ശ്രദ്ധിക്കുന്നത് ചെന്നൈ ലൊയോള കോളേജിലേക്കാകും. സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ, വിജയ് സ്ഥാനാർത്ഥിയായ പേരമ്പൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഇവിടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 8ന് പോസ്റ്റല്‍ വോട്ടുകളും എട്ടരയ്ക്ക് ഇവിഎമ്മും എണ്ണിത്തുടങ്ങും.
ജയിക്കുന്ന ടിവികെ സ്ഥാനാർത്ഥികളെ മഹാബലിപുരത്തെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നിർദേശം നല്‍കിയതായി റിപ്പോർട്ട്.

നൂറിലേറെ മുറികള്‍ മാറ്റിവയ്ക്കാനാണ് നിർദേശം. ജയം ഉറപ്പിച്ചാല്‍ മറ്റെവിടെയും പോകാതെ നേരേ പനയൂരിലെ പാർട്ടി ആസ്ഥാനത്തേക്ക് എത്തണമെന്നും താൻ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്നും വിജയ് കഴിഞ്ഞ ദിവസം ടിവികെ സ്ഥാനാർത്ഥികളോട് പറഞ്ഞിരുന്നു.
എഐഎഡിഎംകെയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ടിവികെ പറയുന്നുണ്ടെങ്കിലും ആവശ്യം വന്നാല്‍ റിസോർട്ട് രാഷ്ട്രീയത്തിനും മടിക്കില്ലെന്നാണ് സൂചന.