Spread the love

ഡൽഹി: രാജ്യത്ത് ആധാർ കാർഡിൻ്റെ രൂപഘടനയില്‍ മാറ്റം വരുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച്‌ കേന്ദ്രസർക്കാർ.

video
play-sharp-fill

വാർത്താ റിപ്പോർട്ടുകളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാറിൻ്റെ രൂപഘടനയില്‍ മാറ്റം വരുത്താൻ ആലോചനയില്ലെന്നും കേന്ദ്ര ഇലക്‌ട്രോണിക് ഐടി മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആധാർ കാർഡിൻ്റെ രൂപഘടനയില്‍ ഈ വർഷം അവസാനത്തോടെ മാറ്റം വന്നേക്കുമെന്നും കാർഡില്‍ ഫോട്ടോയും ക്യൂആർ കോഡും മാത്രമാകുമെന്നുമായിരുന്നു പ്രചാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഡൻ്റിറ്റി മോഷണവും ഡാറ്റാ ലീക്കും തടയാൻ വേണ്ടിയാണ് മാറ്റമെന്നുമായിരുന്നു അവകാശവാദം. എന്നാലിത് പൂർണമായും തള്ളുകയാണ് കേന്ദ്രസർക്കാർ.

കേന്ദ്ര ഇലക്‌ട്രോണിക് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ;
“ഈ വർഷാവസാനത്തോടെ ആധാറിന്റെ രൂപം വെറും ഒരു ഫോട്ടോയും ക്യുആർ കോഡും മാത്രമായി മാറുമെന്ന് വിശദീകരിക്കുന്ന വാർത്താ റിപ്പോർട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇടയ്ക്കിടെ പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല. അത്തരം മാറ്റങ്ങള്‍ക്ക് ആലോചനയില്ല. ഇത്തരം വാർത്താ റിപ്പോർട്ടുകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ജനങ്ങളുടെ മനസ്സില്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു”.