
കോട്ടയം : പാലായില്‍ മികച്ച വിജയമുണ്ടാകുമെന്ന് പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോണ്‍ ജോർജ്. ജോസ് കെ മാണി പാലായില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകള്‍ അനുകൂലം ആകുമെന്നും ഷോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോണ്‍ ഇക്കാര്യത്തില്‍ സഭകള്‍ക്ക് ആകുലതകള്‍ ഉണ്ടെങ്കില്‍ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറില്‍ പി സി ജോർജ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഷോണ്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







