
കോഴിക്കോട്: ബേപ്പൂരില്‍ വിജയം ഉറപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
പൊതുവെ അനുകൂലമായ മണ്ഡലമാണ്. താൻ എങ്ങനെയാണ് 5 കൊല്ലം പ്രവർത്തിച്ചതെന്ന് അവർക്കറിയാം.
എല്‍ഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീ വോട്ടർമാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. 53 ശതമാനത്തോളം സ്ത്രീകള്‍ വോട്ട് ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനക്ഷേമ പ്രവർത്തനങ്ങള്‍, വികസനങ്ങള്‍, സർക്കാർ സ്‍കൂളുകളിലെ മാറ്റങ്ങളൊക്കെ അമ്മമാരും ഉമ്മമാരും നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭ്യമാകുന്നു. സ്ത്രീ സുരക്ഷാ പെൻഷൻ വരുന്നു. തുടങ്ങിയ കാര്യങ്ങളൊക്കെയും സ്ത്രീ വോട്ടർമാർ കൂടാൻ കരണമായി.
എല്‍ ഡി എഫ് ഭരണം ഇല്ലാതായാല്‍ ഇതൊക്കെ നഷ്ടപ്പെടുമെന്നും യു ഡി എഫ് ഇതെല്ലം കുളമാക്കുമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.
മന്ത്രിമാരെല്ലാം അവരുടെ മണ്ഡലങ്ങളില്‍ പൊതുവെ അംഗീകാരമുള്ളവരാണ്. കുറഞ്ഞത് 5 ശതമാനമെങ്കിലും സ്ഥാനാർത്ഥികളുടെ പോസിറ്റീവീട്ടുകളും നെഗറ്റീവുകളും വോട്ടായി മാറാറുണ്ട്.
അത്തരത്തിലുള്ള വോട്ടുകള്‍ അനുകൂലമാകുന്ന സ്ഥാനാർത്ഥികളെയാണ് എല്‍ ഡി എഫ് തെരഞ്ഞെടുത്തത്.
ഇതെല്ലം ചേർന്ന് വരുമ്പോള്‍ എല്‍ ഡി എഫിന് നല്ല വിജയം ഉണ്ടാകും. ഫ്‌ളോട്ടിങ് വോട്ടുകള്‍ എല്ലാം എല്‍ ഡി എഫിന് ലഭിക്കും. നല്ല വിജയം തന്നെ ഉണ്ടാകും. പൊതുവെ എല്‍ ഡി എഫിന് സാഹചര്യങ്ങളെല്ലാം അനുകൂലമാണ് നിന്നും മുഹമ്മദ് റിയാസ് പറഞ്ഞു.







