
തൃശൂര്‍: അരിമ്പൂരില്‍ കിണറ്റില്‍ അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തി. ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത്.
ന്യൂജനറേഷന് റോഡിനടുത്തുള്ള വാടക വീട്ടിലാണ് സംഭവം. ബാലൻ എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുകാർ വെള്ളം കോരുന്നതിനിടെയായിരുന്നു ചാക്ക് ശ്രദ്ധയില്‍പ്പെട്ടത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
വീടിന് പിൻഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. വെള്ളം കോരുന്നതിനിടെ കിണറ്റിന് അകത്തേയ്ക്ക് മറ്റൊരു കയര്‍ കാണുകയും കയര്‍ പൊക്കി കയറ്റി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് ചാക്കില്‍ കല്ല് കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ചാക്കു വലിച്ച് കയറ്റി പരിശോധിച്ചപ്പോഴാണ് ചാക്കില്‍ ആറോളം എല്ലിൻ കഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.







