
ജയ്പുർ: ഐ.പി.എലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി.
ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന് കരുത്തായത്. 50 പന്തുകളിൽ നിന്ന് 8 ഫോറുകളും 5 സിക്സറുകളും സഹിതം 90 റൺസ് നേടിയ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ.
തുടക്കത്തിൽ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനെയും (6), വൈഭവ് സൂര്യവംശിയെയും (4) കുറഞ്ഞ റൺസിനുള്ളിൽ നഷ്ടമായെങ്കിലും മധ്യനിരയിൽ ധ്രുവ് ജുറെലും റിയാൻ പരാഗും ചേർന്ന് ഇന്നിങ്‌സ് കെട്ടിപ്പടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 പന്തിൽ 42 റൺസെടുത്ത ജുറെൽ പരാഗിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ഡൊണോവൻ ഫെരേര നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോർ 200 കടത്തിയത്.
വെറും 14 പന്തിൽ നിന്ന് 6 സിക്സും 2 ഫോറും സഹിതം 47 റൺസ് നേടി ഫെരേര പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ (20), ശുഭം ദുബെ (6), ജോഫ്ര ആർച്ചർ (1*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനങ്ങൾ.
ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അക്ഷർ പട്ടേൽ, കൈൽ ജാമിസൺ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.







