Spread the love

മലപ്പുറം: മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളില്‍ നിന്ന് മാറിയെന്നും അതില്‍ ലീഗിനെ വിമർശിക്കുമ്പോള്‍ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനില്‍. ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ പലപ്പോഴും അത്തരത്തില്‍ ഉള്ളതാണ്. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികള്‍ ആവേണ്ടതില്ലെന്നും വിപി അനില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

video
play-sharp-fill

വെള്ളാപ്പള്ളി പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിപ്പില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാവും. അധികാരം പിടിക്കാൻ ലീഗ് വർഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. ലീഗിൻറെ ജമാഅത്ത് ബന്ധം അതുകൊണ്ടാണ്. ലീഗിന്റെ നിലപാട് മാറ്റത്തിനെതിരെ ഇടതുപക്ഷം മാത്രമല്ല, മുസ്ലിം മതപണ്ഡിതർ തന്നെ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും വിപി അനില്‍ പറഞ്ഞു.