
പാലക്കാട്: ചാലിശ്ശേരിയില്‍ പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസുകാരന് ദാരുണാന്ത്യം.
കോതച്ചിറ പുത്തൻ പീടികയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്.
പിതാവിനൊപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന ഹൈസിൻ വാഹനത്തിന്റെ വാതില്‍ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡില്‍ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടുകൂടി ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ചാലിശ്ശേരി പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു. തൃശൂർ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.







