
വൈക്കം: സ്റ്റേഷനറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കയറാൻ ശ്രമിച്ചയാളെപിന്നിൽ നിന്നെത്തിയ കാറിടിച്ചു പരിക്കേറ്റു. മറവൻതുരുത്ത് പാലാംകടവ് കൊച്ചിട വീട്ടിൽ സദാനന്ദനാ(65) ണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ സദാനന്ദൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസതേടി. ഇന്ന് രാവിലെ 11ന് മറവൻതുരുത്ത് കടായി സ്കൂളിന് സമീപമായിരുന്നു അപകടം.
കടഉടമയായ സദാനന്ദൻ കരിപ്പാടത്തേക്ക് പോകാനായി ഇലക്ട്രിക് സ്കൂട്ടറിലേക്ക് കയറുന്നതിനിടയിലാണ് കാർ സ്കൂട്ടറിൻ്റെ പിന്നിൽ ശക്തമായി ഇടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈസമയം കടയുടെ മുൻവശത്ത് ഇരുന്നിരുന്ന ആലിൻ ചുവട് സ്വദേശിയായ 70 കാരൻ ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.







