Spread the love

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശിയായ ഷിബിനെയും യുവതിയെയും ആളൊഴിഞ്ഞ റബ്ബര്‍ത്തോട്ടത്തിലെ രണ്ട് മരങ്ങളിലായി തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

video
play-sharp-fill

വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാനെത്തിയ യുവാക്കളാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് റോഡിലെത്തിയ ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഓരോരുത്തരുടെയും കൈകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും ഇരുവരും പ്രണയത്തിലായിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളും തുടര്‍ അന്വേഷണവും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group