
കോട്ടയം: തിരുവാർപ്പ് – കുമരകം – അട്ടിപീടിക റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന് വേണ്ടി സ്ഥലം എടുക്കുന്നതിലേക്ക് പഞ്ചായത്ത് മുൻവർഷങ്ങളിൽ അനുവദിച്ച തുക പരിമിതമാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ അനൂപ് അറയ്ക്കൽ കമ്മിറ്റിക്ക് നൽകിയ അപേക്ഷ പഞ്ചായത്ത് കമ്മിറ്റി നിരസിച്ചു .
കൂടുതൽ തുക അനുവദിക്കാതിരിക്കുന്നതിന് വിചിത്രമായ ഒരു കാരണമാണ് കമ്മറ്റി പറഞ്ഞത് . സ്ഥലം ഏറ്റെടുക്കാൻ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അത് ലഭ്യമായശേഷം റവന്യു വകുപ്പിൽ നിന്ന് വില നിശ്ചയിച്ച് നൽകിയാൽ മാത്രമ അത് സാധിക്കു എന്നാണ്.
എന്നാൽ 11.12 .2018 ലെ പഞ്ചായത്ത് കമ്മിറ്റി 5 ലക്ഷം രൂപയും , പിന്നീട് വർദ്ധിപ്പിച്ച് 2021 -2022 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ആയി വർദ്ധിപ്പിക്കുകയും DPC അംഗീകാരം വാങ്ങിക്കുകയും , കഴിഞ്ഞ ഭരണസമിതി അത് 15 ലക്ഷം രൂപയായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു . അപ്പോൾ ഒന്നും ഇല്ലാത്ത കാരണമാണ് പുതിയ ഭരണ സമിതി പറയുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴിക്ക് ആവിശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് PWD കൈമാറിയാൽ മാത്രമെ റോഡ് നിർമ്മാണം പൂർത്തിയാക്കുവൻ സാധിക്കു .
എന്നാൽ വഴിക്ക് സ്ഥലം ഏറ്റെടുക്കുവാനോ റേഡ് നിർമ്മാണം പൂർത്തിയാക്കാനോ എൽഡിഎഫ് പഞ്ചായത്ത് ഭരണ സമതിക്ക് താല്പര്യം ഇല്ല എന്നും കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രസ്തുത റോഡ് സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്ത് മെമ്പർ കോൺഗ്രസ് അംഗമായതിനാൽ ആണ് ഇത്തരം വിചിത്ര തീരുമാനം പഞ്ചായത്ത് പ്രസിഡണ്ട് കൈക്കൊണ്ടത് എന്ന് യുഡിഎഫ് അംഗങ്ങളായ റൂബി ചാക്കോ , അനൂപ് അറയ്ക്കൽ , ഫൗസിയ കെ എം , ലിസി സണ്ണി എന്നിവർ അരോപിച്ചു







