Spread the love

ലണ്ടന്‍: ജീവനക്കാരുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി ബ്രിട്ടീഷ് എയര്‍വേയ്‌സ്.

video
play-sharp-fill

ജീവനക്കാരുടെ സ്വകാര്യത സംരക്ഷിക്കാനും സമൂഹമാധ്യമങ്ങളിലെ ദുരുപയോഗം തടയാനുമാണ് പുതിയ നടപടി. പുതിയ നിയമപ്രകാരം, ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്രൂ അംഗങ്ങളുടെ സമ്മതമില്ലാതെ യാത്രക്കാര്‍ക്ക് ചിത്രങ്ങളോ വിഡിയോകളോ പകര്‍ത്താന്‍ അനുവദിക്കില്ല. മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, മെറ്റാ എഐ ഗ്ലാസുകള്‍, ഗോപ്രോ മാതൃകയിലെ ധരിക്കാവുന്ന ക്യാമറകള്‍ എന്നിവ ഉപയോഗിച്ചുള്ള ചിത്രീകരണവും നിരോധിച്ചിട്ടുണ്ട്.

 

യാത്രക്കാര്‍ ജീവനക്കാരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് എയര്‍ലൈന്‍ പുതിയ നയം നടപ്പാക്കിയത്. കാബിന്‍ ക്രൂ അംഗങ്ങള്‍ പൊതുപ്രകടനം നടത്തുന്നവര്‍ അല്ലെന്നും അവര്‍ ജോലി ചെയ്യുന്നതുകൊണ്ട് മാത്രം ചിത്രീകരണത്തിന് സമ്മതം നല്‍കിയതായി കണക്കാക്കാനാകില്ലെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിയമലംഘനം നടത്തുന്ന യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍, മറ്റൊരു സീറ്റിലേക്ക് മാറ്റല്‍, യാത്ര ആരംഭിക്കും മുന്‍പ് വിമാനയാത്ര നിഷേധിക്കല്‍, ഭാവിയില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകളില്‍ വിലക്ക് ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിച്ചേക്കും. ഗുരുതര സംഭവങ്ങളാണെങ്കില്‍ വിമാനത്താവള അധികൃതര്‍ക്ക് കൈമാറുമെന്നും വ്യക്തമാക്കി.

 

അതേസമയം, വിമാനത്തിനകത്തെ ചിത്രീകരണം പൂര്‍ണമായും നിരോധിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് സ്വന്തം സീറ്റ്, ഭക്ഷണം, പുറംകാഴ്ചകള്‍, കാബിന്‍ ഇന്റീരിയര്‍ എന്നിവ ജീവനക്കാര്‍ ഉള്‍പ്പെടാത്ത വിധത്തില്‍ പകര്‍ത്താനാകും. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യ എയര്‍ലൈന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അല്ല. കെഎല്‍എം റോയല്‍ ഡച്ച്‌ എയര്‍ലൈന്‍സ്, വിര്‍ജിന്‍ ഓസ്‌ട്രേലിയ തുടങ്ങിയ കമ്പനികളും സമാന നിയന്ത്രണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.