Spread the love

ഡൽഹി: ഹൈക്കോടതിയിലെ വെർച്വല്‍ വിചാരണയ്ക്കിടെ സ്ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍.

video
play-sharp-fill

ബുധനാഴ്ചയാണ് വെർച്വല്‍ വിചാരണയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.
നിരവധി തവണയാണ് സ്ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദർശിക്കപ്പെട്ടത്.

സംഭവത്തില്‍ ഡൽഹി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദർശിക്കപ്പെട്ടത്. വിചാരണ പുരോഗമിക്കുന്നതിനിടെ സ്ക്രീനില്‍ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം തെളിയുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ഓണ്‍ലൈൻ ലിങ്ക് കോടതി അധികൃതർ വിച്ഛേദിച്ചു. കോടതിയുടെ ഐടി വിഭാഗവും സൈബർ സെല്ലും വിഷയം ഗൗരവമായി പരിശോധിച്ചുവരികയാണ്.

സുപ്രധാനമായ നിയമനടപടികള്‍ നടക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സൈബർ ആക്രമണങ്ങളെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഇതിനുപിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഹൈക്കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്കും അഭിഭാഷകർക്കും കാണാനായി വെർച്വല്‍ ലിങ്കുകള്‍ ലഭ്യമാക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് ഹാക്കർമാർ നുഴഞ്ഞുകയറിയതെന്ന് സംശയിക്കുന്നത്.