Spread the love

നടനും മോഡലുമായ ഫിറോസ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ സജ്‌ന നൂർ. താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വികാരാധീനയായി വെളിപ്പെടുത്തി സജ്‌ന നൂർ രംഗത്ത്.

video
play-sharp-fill

ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിൽ ആരോപിക്കുന്നു.

തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് തന്നെ കല്യാണം കഴിച്ചതെന്നും സജ്‌ന പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതൽ തന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. രണ്ടാമത് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിക്കാതെ ക്രൂരമായ പീഡനങ്ങളാണ് താൻ അനുഭവിച്ചതെന്ന് സജ്‌ന വെളിപ്പെടുത്തി.

തന്റെ രണ്ടാം പ്രസവം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപേ ഫിറോസിന്റെ ഫോണിലെ കാൾ റെക്കോർഡിങിലൂടെയാണ് സജ്‌ന ആദ്യമായി ഈ വിവരം അറിയുന്നത്.

മറ്റൊരു സ്ത്രീയുമായി അയാൾ നടത്തിയ അത്യന്തം മോശമായ അശ്ലീല സംഭാഷണങ്ങൾ കേട്ട് തകർന്നുപോയ സജ്‌ന, ആ വിഷമത്തിൽ കൈമുറിച്ച് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നു. പിന്നീട് എറണാകുളത്തേക്ക് താമസം മാറിയപ്പോഴും ഒരു സിനിമാ സെറ്റിൽ വെച്ച് മറ്റൊരു പെൺകുട്ടിയുമായി അയാൾ ബന്ധം പുലർത്തുന്നത് സജ്‌ന നേരിട്ട് പിടികൂടി.

ആ പെൺകുട്ടിയെ നേരിട്ട് വിളിച്ച് സംസാരിച്ചപ്പോൾ അവർ മാപ്പ് പറഞ്ഞതോടെയാണ് ആ പ്രശ്നം അവസാനിച്ചത്. ഇതിനുപുറമെ, ഷിയാസ് കരീമിന്റെ കേസുമായി ബന്ധപ്പെട്ട ഒരു യുവതിയുമായും ഫിറോസിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, ഇത്തരം നിരന്തരമായ വഞ്ചനകളും ചതികളും സഹിക്കവയ്യാതെയാണ് താൻ ബന്ധം വേർപെടുത്താൻ തീരുമാനിച്ചതെന്നും സജ്‌ന വ്യക്തമാക്കുന്നു.