Spread the love

കാസർകോട്:കാസർകോട് ഉപ്പളയില്‍ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസില്‍ റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയില്‍.
തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖൻ എന്ന കിട്ടുവിനെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഛത്തീസ്ഗഡില്‍ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്.

video
play-sharp-fill

ഇയാള്‍ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പൊലീസ് പറയുന്നു. മറ്റൊരു കേസില്‍ റായ്പൂരില്‍ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ആണ് കേരള പൊലീസ് വലയിലാക്കിയത്.

വാഹനങ്ങള്‍ കുത്തിപ്പൊളിച്ച്‌ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 2024 മാർച്ച്‌ 27നായിരുന്നു കവർച്ച.രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 2024 മാർച്ച്‌ 27 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയിലെ കവര്‍ച്ച നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ത്ത് കൊണ്ടുപോവുകയായിരുന്നു. പിന്നില്‍ മൂന്നംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ ക്യാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.