
തിരുവനന്തപുരം: മാരകായുധങ്ങളുമായി സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത നാലുപേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. മണ്‍വിള സ്വദേശി അനസ്.എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സല്‍ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശിഅബുബേദ്ക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപം ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സംഘം ചേർന്ന് സ്ഥലത്തെത്തിയ പ്രതികള്‍ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയില്‍ അടിക്കുകയും ക്രൂരമായിമർദിക്കുകയുമായിരുന്നു. പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പൊലീസ് പിന്നാലെ പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചുo.







