
കുമരകം :വർധിച്ചു വരുന്ന വേനൽ ചൂടിൽ പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ
കുമരകം 315-ാം നമ്പർ റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിൽ തണ്ണീർപ്പന്തൽ തുടങ്ങി.
കുടിവെള്ളവും സംഭാരവും പഴങ്ങളും സൗജന്യമായി വിതരണം ചെയ്താണ് തണ്ണീർപ്പന്തൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിർദേശം പാലിച്ച്
ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ ഒരുക്കിയ തണ്ണീർപ്പന്തൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് ആക്ടിങ് പ്രസിഡൻ്റ് ധന്യാ സാബു അധ്യക്ഷയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് സലിമോൻ, രാഷ്ട്രീയപാർടി പ്രതിനിധികളായ വി സി അഭിലാഷ്, ടി വി സുധീർ, ബാങ്ക് ഭരണസമിതിയംഗങ്ങളായ കെ കെ രാജപ്പൻ തുരുത്തേൽ, ജിതിൻ ശശിധരൻ, ബാങ്ക് സെക്രട്ടറി വിദ്യാ ബി മേനോൻ എന്നിവർ പ്രസംഗിച്ചു. ബോർഡ് മെമ്പർ സിബിജോർജ് സ്വാഗതം പറഞ്ഞു.







