
കോട്ടയം: ജില്ലയിൽ നാളെ (29/04/2026) മീനടം, രാമപുരം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ മാവേലി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും. പുതുവയൽ പട്ടുനൂൽ ട്രാൻസ്ഫോർമർ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.( LT Touching ) കൊല്ലം പറമ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 04:30 PM വരെ ഇടക്കോലി, ഇടക്കോലി ബുഷ് ഫാക്ടറി, ചക്കാമ്പുഴ ടൗൺ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല,വിശേഷ്,MCBS ഹൗസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്കു 2:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മടുക്കുംമൂട്, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയും വെരൂർ, ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണിവരെയും വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടയ്ക്കൽ, ESI, പുഞ്ച ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന ചെമ്പൻകുഴി, വലിയപള്ളി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Transformer Erection work നടക്കുന്നതിനാൽ വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, കല്ലിലമ്പലം, അയ്മനത്തുപുഴ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, വെട്ടത്തുകവല , പാലക്കലോടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്







