
പയ്യന്നൂർ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിമുക്തഭടൻ മരിച്ചു. ഇക്കഴിഞ്ഞ 25 ന് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അപകടം.
വെള്ളൂര്‍ സ്വദേശിയും ടെറിറ്റോറിയില്‍ ആർമിയില്‍ നിന്നും വിരമിച്ച വി.വി.സജേഷാണ്(50) മരണപ്പെട്ടത്.
വെള്ളൂർ പുതിയങ്കാവ്വനിതാ ബേങ്കിന് സമീപം സജേഷ് ഓടിച്ച സ്കൂട്ടര്‍ തെന്നി മറിഞ്ഞായിരുന്നു അപകടം.
സാരമായി പരിക്കേറ്റ സജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കിടയില്‍ മരണപ്പെടുകയായിരുന്നു. ഈ മാസം എട്ടിനാണ് സജേഷിൻ്റെ പിതാവ് മരണപ്പെട്ടത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







