
മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക് അധികൃതർ നിർബന്ധിച്ചതിനെത്തുടർന്ന്, സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ വേറിട്ട പ്രതിഷേധം. ഒഡീഷയിലെ കേയോഞ്ജർ ജില്ലയിലെ പട്ടാന ബ്ലോക്കിലുള്ള ഒഡീഷ ഗ്രാമ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
ദയാനാലി സ്വദേശിയായ ജീതു മുണ്ട (50) എന്ന ആദിവാസി യുവാവാണ് ഈ കടുംകൈ ചെയ്തത്. ജീതുവിന്റെ സഹോദരി കൽറ മുണ്ട (56) കഴിഞ്ഞ ജനുവരി 26-ന് മരണപ്പെട്ടിരുന്നു. ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന ഏകദേശം 20,000 രൂപ പിൻവലിക്കാനാണ് ജീതു ബാങ്കിനെ സമീപിച്ചത്. സഹോദരി മരിച്ച വിവരം അറിയിച്ചിട്ടും, പണം ലഭിക്കണമെങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ.
നിരക്ഷരനായ ജീതുവിന് നിയമപരമായ പിന്തുടർച്ചാവകാശ രേഖകളെക്കുറിച്ചോ മറ്റോ അറിവുണ്ടായിരുന്നില്ല. പലതവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് അദ്ദേഹം ഈ സാഹസത്തിന് മുതിർന്നത്. സഹോദരിയെ അടക്കം ചെയ്ത സ്ഥലത്തുനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ചാക്കിലാക്കി അദ്ദേഹം ബാങ്കിലെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം വലിയ വാർത്തയായതോടെ പോലീസ് ഇടപെടുകയും ജീതുവിന് പണം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.







