
മണിമല:മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
കങ്ങഴ കാഞ്ഞിരപ്പാറ മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്.
ചെറുവള്ളി പള്ളിപ്പടിയിലാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു മാത്രമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്.
ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ വിഷ്ണുവിനെ കാണാതായതോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ ഇവർ വിവരം അറിയിക്കുകയായിരുന്നു.
ഇവരെത്തിയാണ് യുവാവിനെ കരയ്ക്കെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.







