Spread the love

വൈക്കം: വൈക്കത്ത് ഹർത്താൽ പൊതുവെ ശാന്തമായിരുവെങ്കിലും അങ്ങിങ്ങ് ചെറിയ വാക്കേറ്റവും പ്രതിഷേധവുമൊക്കെ അരങ്ങേറി.
നിധിൻരാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻപേരെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നിധിൻ രാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലായിരുന്നു ഹർത്താൽ .

video
play-sharp-fill

വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കാനും കെ എസ് ആർ ടി സി ബസ് സ്‌റ്റേഷനിൽ ബസ് തടയാൻ ശ്രമിച്ചപ്പോഴും സമരാനുകൂലികളുമായി പലയിടത്തും വാക്കേറ്റവും ഒച്ചപ്പാടുമുണ്ടായെങ്കിലും പോലീസിൻ്റെ സംയമനത്തോടെയുള്ള ഇടപെടൽസംഘർഷം ഒഴിവാക്കി. ആപശുപത്രികളും മരുന്നുകടകളും പ്രവർത്തിച്ചതൊഴിച്ചാൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.

വൈക്കം തവണക്കടവ് ഫെറിയിൽ ബോട്ടുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല. സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. കോവിലകത്തുംകടവ്, ചെമ്പ്, തലയോലപ്പറമ്പ് മാർക്കറ്റുകളും അടഞ്ഞു കിടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവിന് വിപരീതമായി പൊരിവെയിൽ വക വയ്ക്കാതെ സമരാനുകൂലികൾ നിരത്തിൽ വാഹനങ്ങൾ തടഞ്ഞും കടകൾ അടഞ്ഞുകിടക്കുന്നെന്ന് ഉറപ്പാക്കിയും വൈക്കം തലയോപറമ്പ് കടുത്തുരുത്തി വെള്ളൂർ പെരുവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചു. വൈക്കം തലയോലപ്പറമ്പ്, വെള്ളൂർ കല്ലറ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിലെ ക്രമസമാധാന പരിപാലത്തിനായി വ്യാപൃതരായിരുന്നതിനാൽ അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല