മൂന്നര പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി; വൈക്കത്തെ പഴയ സ്‌കൂൾ കുട്ടികളുടെ കൂട്ടായ്മ ആവേശമായി

മൂന്നര പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി; വൈക്കത്തെ പഴയ സ്‌കൂൾ കുട്ടികളുടെ കൂട്ടായ്മ ആവേശമായി

സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം (വെസ്റ്റ് ) ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ (മടിയത്തറ) 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഓർമ്മക്കൂട്ടത്തിൻെ നേതൃത്വത്തിൽ പഴയ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായാണ് പഴയ കാല വിദ്യാർത്ഥികൾ ഒത്തു കൂടിയത്. 2017 ലാണ് ഓർമ്മക്കൂട്ടം ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ചത്.  സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് പലരും ഒത്തു ചേരുന്നത് തന്നെ. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഇവർ ഏറ്റെടുത്തു നടത്തുന്നുണ്ട്. ബെന്നി, ടോമി ജോസഫ് , ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓർമ്മക്കൂട്ടം ഒത്തുചേർന്നത്.