Spread the love

തിരുവനന്തപുരം: നാഗർകോവില്‍ യാർഡിലെ എട്ടാം നമ്പർ റെയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രില്‍ 29 രാത്രി 9 മണി മുതല്‍ ഏപ്രില്‍ 30 പുലർച്ചെ 3 മണി വരെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു.

video
play-sharp-fill

ഇതുമൂലം കന്യാകുമാരിക്കും നാഗർകോവിലിനും ഇടയിലുള്ള സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഉത്തരേന്ത്യയില്‍ പുതിയ റെയില്‍ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടാനും തീരുമാനമുണ്ട്. നോർത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ ഗോണ്ട – ഗോണ്ട കച്ചേരി സ്റ്റേഷനുകള്‍ക്കിടയിലുള്ള പുതിയ മൂന്നാം പാതയുടെ കമ്മീഷനിംഗ് ജോലികള്‍ നടക്കുന്നതിനാലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിത ദിവസങ്ങളില്‍ ഈ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവർ ട്രെയിൻ സമയത്തിലും സ്റ്റോപ്പുകളിലും വന്ന മാറ്റം ശ്രദ്ധിച്ച്‌ യാത്ര പ്ലാൻ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റോ ഹെല്‍പ്പ് ലൈൻ നമ്പറുകളോ ഉപയോഗിക്കുക.

വിവേക് എക്സ്പ്രസ് (Train No. 22504): ഏപ്രില്‍ 26-ന് ദിബ്രുഗഢില്‍ നിന്ന് പുറപ്പെട്ട ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സ്പ്രസ് ഏപ്രില്‍ 29-ന് നാഗർകോവില്‍ ജംഗ്ഷനില്‍ സർവീസ് അവസാനിപ്പിക്കും. ഈ ട്രെയിൻ നാഗർകോവിലിനും കന്യാകുമാരിക്കുമിടയില്‍ ഭാഗികമായി റദ്ദാക്കി.

പരശുറാം എക്സ്പ്രസ് (Train No. 16649): ഏപ്രില്‍ 29-ന് മംഗളൂരു സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് നാഗർകോവില്‍ ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും. നാഗർകോവിലിനും കന്യാകുമാരിക്കുമിടയില്‍ സർവീസ് ഉണ്ടായിരിക്കില്ല.

പരശുറാം എക്സ്പ്രസ് (Train No. 16650): ഏപ്രില്‍ 30-ന് പുറപ്പെടേണ്ട കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് കന്യാകുമാരിക്ക് പകരം നാഗർകോവില്‍ ജംഗ്ഷനില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. കന്യാകുമാരിക്കും നാഗർകോവിലിനും ഇടയില്‍ സർവീസ് റദ്ദാക്കി.

രപ്തിസാഗർ എക്സ്പ്രസ് (Train No. 12512): തിരുവനന്തപുരം നോർത്തില്‍ നിന്ന് ജൂണ്‍ 28, 30, ജൂലൈ 1, 5, 7 തീയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരം – ഗോരഖ്‌പൂർ രപ്തിസാഗർ എക്സ്പ്രസ് ബാരാബങ്കിക്കും മാല്‍ഹോറിനുമിടയില്‍ ഐഷ്ബാഗ് വഴി തിരിച്ചുവിടും. ഈ ട്രെയിനിന് ഗോണ്ട സ്റ്റേഷനില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

രപ്തിസാഗർ എക്സ്പ്രസ് (Train No. 12522): എറണാകുളം ജംഗ്ഷനില്‍ നിന്ന് ജൂലൈ 3-ന് പുറപ്പെടുന്ന എറണാകുളം – ബറൂണി രപ്തിസാഗർ എക്സ്പ്രസും ബാരാബങ്കിക്കും മാല്‍ഹോറിനുമിടയില്‍ ഐഷ്ബാഗ് വഴി തിരിച്ചുവിടും. ഈ ട്രെയിനും ഗോണ്ട സ്റ്റേഷനില്‍ നിർത്തുന്നതല്ല.