Spread the love

തിരുവനന്തപുരം: മൂന്നാം തവണയും എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നും ലഭിക്കുന്ന സീറ്റുകളും പ്രവചിച്ച്‌ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ.

video
play-sharp-fill

75 സീറ്റുകള്‍ എല്‍ഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകള്‍ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പില്‍ വിശദമാക്കുന്നത്.

3 സീറ്റുകള്‍ വരെ വ്യത്യാസം വന്നേക്കാമെന്നും എൻ എസ് മാധവൻ വിശദമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ല്‍ എണ്‍പത് സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എൻ എസ് മാധവൻ പ്രഖ്യാപിച്ചിരുന്നു.
മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ വൻ മുന്നേറ്റം നടത്തി എല്‍ഡിഎഫ് അധികാരം നില നിർത്തുമെന്നാണ് പ്രവചനം.

വയനാട് ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളില്‍ ഇഞ്ചോടിഞ്ച് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുമെന്നും എൻ എസ് മാധവൻ അവകാശപ്പെടുന്നത്.