Spread the love

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരിക്ക്. ആയൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസ്സും കൊട്ടാരക്കരയില്‍ നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

video
play-sharp-fill

കാറിലും ബസിലും സഞ്ചരിച്ചവർക്ക് പരിക്കേറ്റിട്ടുണ്ട്. കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറില്‍ സഞ്ചരിച്ച മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസില്‍ ഉണ്ടായിരുന്ന 7 പേരുടെ പരിക്ക് ഗുരുതരമല്ല.