
മുണ്ടക്കയം: കൂട്ടിക്കല്‍ ഇളംക്കാട് ഓടിക്കൊണ്ടിരിക്കേ ജീപ്പിന്റെ പിൻചക്രങ്ങള്‍ ഊരിത്തെറിച്ചു. നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരുക്ക്.
ജീപ്പിന്റെ ടയർ ഊരിപ്പോയതിനു പിന്നാലെ ആക്സില്‍ ഒടിയുകയും ചെയ്തു. ഇതോടെ വാഹനത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.
റോഡിന്റെ തെറ്റായ വശത്തേക്ക് കുതിച്ചു കയറിയ ജീപ്പ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരെ ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി.







