
ചെന്നൈ: സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മമിത ബൈജു.
ഒൻപതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘സർവോപരി പാലക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് മമിത വെള്ളിത്തിരയില്‍ എത്തുന്നത്.
ഓപ്പറേഷൻ ജാവയിലെ അല്‍ഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്.
ഡാകിനി, വരത്തൻ, ഹണി ബീ 2, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍. ഇപ്പാേഴിതാ ധനുഷും മമിതയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘കര’ ഏപ്രില്‍ 30ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും തമിഴ് സിനിമയിലെ മലയാളി നായികമാരുടെ കടന്നുകയറ്റത്തെക്കുറിച്ചും സംവിധായകൻ വിഗ്നേഷ് രാജയും നടി മമിത ബൈജുവും പങ്കുവച്ച കാര്യങ്ങളാണ് സിനിമാലോകത്ത് ശ്രദ്ധേയമാകുന്നത്.
‘കര’യില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് മമിതയെ ആയിരുന്നില്ലെന്നാണ് കരയുടെ സംവിധായകൻ വിഗ്നേഷിന്റെ വെളിപ്പെടുത്തല്‍. കന്നഡ താരം ചൈത്ര ജെ ആചാറിനെയാണ് ആദ്യം ഈ വേഷത്തിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ചൈത്ര അഭിനയിച്ച ശശികുമാർ ചിത്രം ‘മൈ ലോർഡ്’ ഈ ചിത്രത്തിന് മുമ്പ് പുറത്തിറങ്ങിയിരുന്നു. ആ ചിത്രത്തിലെ നടിയുടെ ലുക്ക് ‘കര’യിലേതുപോലെ സാദൃശ്യമുള്ളതിനാല്‍ ചൈത്ര തന്നെ ഈ വേഷം ഒഴിവാക്കുകയായിരുന്നു.
ഇതിനുശേഷമാണ് മമിത ബൈജുവിനെ വിളിക്കുന്നത്. മമിത ഈ വേഷം സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാല്‍ താരം താല്പര്യം പ്രകടിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും വിഗ്നേഷ് രാജ പറഞ്ഞു.







