
കൊച്ചി: കളമശ്ശേരി വട്ടേക്കുന്നത്തെ ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദില്‍ അന്‍സാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം തൃക്കാക്കരയില്‍ പിടിയിലായ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിന്‍ ബി. മാത്യു ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയതായാണ് കണ്ടെത്തല്‍. കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണെന്ന സംശയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്; പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group








