Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി പ്രവർത്തകർ.

video
play-sharp-fill

നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ് ദാന പരിപാടിക്കിടെയാണ് സംഭവം. ഇത്തവണ പുരസ്കാരം കുരീപ്പുഴയ്ക്കായിരുന്നു. പത്തനംതിട്ട ടൗണ്‍ ഹാളില്‍ വച്ച്‌ നിരൂപകൻ ഡോ.കെ.എസ്. രവികുമാറാണ് അവാർഡ് നല്‍കിയത്.

കുരീപ്പുഴയുടെ മറുപടി പ്രസംഗത്തിടെയാണ് ബിജെപി പ്രവർത്തകർ തടസ്സവുമായി എത്തിയത്. പരിപാടിയില്‍ രാഷ്ട്രീയം പറയേണ്ടെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, തന്റെ കവിത രാഷ്ട്രീയ കവിതയാണെന്നും രാഷ്ട്രീയം പറയുമെന്നും കുരീപ്പുഴയും മറുപടി നല്‍കി. ഇതോടെ തർക്കമുണ്ടായി. ഒടുവില്‍ സംഘാടകർ ഇടപെട്ടു.

സദസില്‍ ഉണ്ടായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പ്രതാപചന്ദ്രവർമ്മയുടെ നേതൃത്വത്തിലാണ് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്ന് ആരോപണമുയർന്നു. കുംഭമേള വൈറല്‍ താരത്തിന് വിവാഹം കഴിയ്ക്കാൻ കേരളത്തില്‍ എത്തേണ്ടി വന്നുവെന്ന് പ്രസംഗത്തില്‍ കുരീപ്പുഴ പറഞ്ഞതെടെയാണ് ബിജെപി പ്രവർത്തകർ എതിർപ്പുമായി എത്തിയത്.