Spread the love

വയനാട്: പിക്ക്‌അപ്പ് ജീപ്പിടിച്ച്‌ അധ്യാപിക മരിച്ചു. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം.

video
play-sharp-fill

കോളിയാടി സ്വദേശി ജിലി വില്‍സണ്‍(49) ആണ് മരിച്ചത്. കോളിയാടി യുപി സ്കൂള്‍ അധ്യാപികയാണ് ജിലി. പള്ളിയിലേക്ക് പോകുവാനായി കാർ വീട്ടില്‍നിന്നും പ്രധാനറോഡിലേക്ക് ഇറക്കുന്നതിനിടെ ബത്തേരി ഭാഗത്ത് നിന്നും വന്ന പിക്ക്‌അപ്പ് ജീപ്പ് കാറിന് സമീപത്ത് നില്‍ക്കുകയായിരുന്ന ജിലിയെ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ജിലി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group