Spread the love

കൊച്ചി: പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള എല്‍പിജി കണക്ഷനുകള്‍ അടിയന്തരമായി സറണ്ടർ ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണർ അറിയിച്ചു.

video
play-sharp-fill

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ രാജ്യവ്യാപകമായി എല്‍പിജി വിതരണത്തിന് ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച്‌ 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

 

പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എല്‍പിജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനോ പാടില്ല. ഇത്തരത്തില്‍ പിഎൻജി കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ 15 ദിവസത്തിനകം തങ്ങളുടെ എല്‍പിജി കണക്ഷൻ സറണ്ടർ ചെയ്യേണ്ടതാണ്. കണക്ഷൻ സറണ്ടർ ചെയ്യുന്നതിനായി https://mypngd.in എന്ന വെബ് പോർട്ടല്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട എല്‍പിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group