
കോട്ടയം: ലയൺസ് ഡിസ്ട്രിക്ട് 318 ബി വാർഷിക സമ്മേളനം ഏപ്രിൽ 26 ചങ്ങനാശേരിയിൽ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.
കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ 120ൽ പരം ക്ലബ്ബുകളിൽ നിന്നായി 1500 പ്രതിനിധികൾ പങ്കെടുക്കും. ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ലയൺസ് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ലയൺസ് മൾട്ടിപ്പിൾ ചെയർമാൻ രാജൻ നമ്പൂതിരി വിശിഷ്ടാതിഥി ആയിരിക്കും. മുൻഗവർണർ ആർ.വെങ്കിടാചലം വൈസ് ഗവർണർമാരായ ജേക്കബ് ജോസഫ്, മാർട്ടിൻ ഫ്രാൻസിസ്, കൺവെൻഷൻ ജനറൽ കൺവീനർ അടൂർ സേതു തുടങ്ങിയവർ സംസാരിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
26 – 27 ലേക്ക് ഉള്ള ലയൺസ് ഭാരവാഹികളെ തിരഞ്ഞെടുക്കും. വനിതാ വിഭാഗത്തിന്റെയും ലിയോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ കലാപരിപാടികളും അവതരിപ്പിക്കും.
ക്യാബിനറ്റ് സെക്രട്ടറി ജേക്കബ് ജോർജ് ട്രഷറർ പിസി ചാക്കോ അഡ്മിനിസ്ട്രേറ്റർ എം ആർ പി പിള്ള പബ്ലിക് റിലേഷൻ ഓഫീസർ എംപി രമേഷ് കുമാർ എന്നിവർ നേതൃത്വം നൽകും.









