play-sharp-fill
അഭിപ്രായ സ്വാതന്ത്ര്യമില്ല: പ്രളയകാലത്ത് അരിച്ചാക്ക് ചുമന്ന കണ്ണൻ ഗോപിനാഥൻ ഐഎഎസ് രാജി വെച്ചു

അഭിപ്രായ സ്വാതന്ത്ര്യമില്ല: പ്രളയകാലത്ത് അരിച്ചാക്ക് ചുമന്ന കണ്ണൻ ഗോപിനാഥൻ ഐഎഎസ് രാജി വെച്ചു

ന്യൂഡൽഹി: കഴിഞ്ഞ വർഷം പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവർത്തകർക്കൊപ്പം ആരുമറിയാതെ പ്രവർത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചു. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാൻ സർവീസ് ചട്ടങ്ങൾ തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൻ ഗോപിനാഥൻ രാജിവെച്ചത്.

2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിന് രാജിക്കത്ത് നൽകിയത്. സ്വതന്ത്രമായി അഭിപ്രായം പറയാൻ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ലെന്നും അതിനാൽ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ രാജിക്കത്തിൽ ഇക്കാര്യമൊന്നും സൂചിപ്പിക്കുന്നില്ല. സർവീസിൽ നിന്ന് രാജിവെക്കാൻ തന്നെ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് കത്തിൽ പറയുന്നത്.


സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നത് സഹജീവികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള അവസരമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ഓഗസ്റ്റ് 20ന് കണ്ണന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 21ാം തിയതിയാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. 23 ന് അദ്ദേഹം ഹോങ്കോങിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വാര്‍ത്താലിങ്കുകള്‍ ഷെയര്‍ ചെയ്തിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതെയുള്ള സമൂഹം വിലമതിക്കുന്നതല്ലെന്ന അടിക്കുറിപ്പും ഇതോടൊപ്പം നല്‍കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധത്തിനുപോലും അവസരം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയോടാണ് അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നാഗർ ഹവേലിയിലെ ജില്ലാ കലക്റ്ററായിരുന്ന കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന കേന്ദ്രത്തില്‍ സന്നദ്ധ സേവനത്തിന് എത്തിയ കണ്ണനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് എറണാകുളം കളക്ടറായിരുന്ന എം ജി രാജമാണിക്യമാണ് കണ്ണനെ തിരിച്ചറിഞ്ഞത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ചുമടെടുക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.