
അയ്മനം: ഓടയുടെ ഈ കെണിയിൽ വീണാൽ കാലും കൈയും ഒടിയും. അയ്മനം കല്ലുമട റേഷൻ കടയ്ക്ക് സമീപമുള്ള ഓടയുടെ സ്ലാബ് തകർന്നതാണ് പുതിയ കെണി. കാൽ നടയാത്രകാരാണ് ഈ കെണിയിൽ വീഴുക.
ദിവസേന നിരവധി ആളുകൾ റേഷൻ വാങ്ങാനെത്തുന്ന സ്ഥലമാണിത്. റേഷൻ വാങ്ങി തിരിഞ്ഞ് നടക്കുമ്പോഴാകും അറിയാതെ കാൽ കുഴിയിലേക്ക് വയ്ക്കുക. അതോടെ തീർന്നു. സമീപത്ത് നിരവധി കടകളും പ്രവർത്തിക്കുന്നതിനാൽ ഇവിടെ ആളുകളുടെ തിരക്ക് കൂടുതലാണ്.
പ്രധാനമായും കാൽനടയാത്രക്കാരാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. സ്ലാബ് തകർന്ന നിലയിൽ തുടരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടും അസൗകര്യവും സൃഷ്ടിക്കുന്നതായി യാത്രക്കാരും, പ്രദേശവാസികളും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികൾക്കും മുതിർന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നും ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി ഇടപെട്ട് സ്ലാബ് പുനഃസ്ഥാപിച്ച് സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.









