Spread the love

ചങ്ങനാശ്ശേരി: വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.

video
play-sharp-fill

തൃക്കൊടിത്താനം പഞ്ചായത്തിൽ മാലൂർക്കാവ് ഹിറാ നഗർ ഭാഗത്ത് മദനപ്പറമ്പിൽ വീട്ടിൽ അനാസ് മകൻ അമീർ (22/26) നെയാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘവും, തൃക്കൊടിത്താനം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.231 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അസാരിഫ് ഷഫീഖിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ ആന്റണി, ഷീജ പ്രദീപ്‌, SCPO മാരായ ജോർജ്, ബിജു പി. ഷൈൻ, സിപിഒ ഷഫീഖ്എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.