
കണ്ണൂർ: അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. വളപട്ടണം പൊലീസ് 10 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കരിമരുന്ന് പ്രയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസെടുത്തത്.








