Thursday, April 23, 2026

‘കാൻസ് 2026’ -ൽ മലയാളി സാന്നിധ്യം; കോട്ടയത്തുകാരൻ സച്ചു കുന്നത്തിലിന്റെ ‘ദി ലൈറ്റ്’ എഐ ഷോർട്ട് ഫിലിം തിരഞ്ഞെടുക്കപ്പെട്ടു

Spread the love

കോട്ടയം : ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡ് കാൻസ് 2026-ലേക്ക് കോട്ടയത്തുകാരനായ മലയാളി സംവിധായകൻ സച്ചു കുന്നത്തിലിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഇല്ലിക്കൽ ചെങ്ങളം സ്വദേശിയായ സച്ചുവിന്റെ “ദി ലൈറ്റ്” എന്ന എഐ ആനിമേഷൻ ഷോർട്ട് ഫിലിമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

video
play-sharp-fill

ക്രൗഡ് ഫണ്ടിങിലൂടെ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും സച്ചു തന്നെയാണ് നിർവഹിച്ചത്. മനോജ് മഹാദേവൻ ആനിമേഷനും എഡിറ്റിംഗും കൈകാര്യം ചെയ്തു. ദേശീയ അവാർഡ് ജേതാവ് സജിൻ ബാബു ചിത്രത്തിന്റെ അവതാരകനാണ്. ഇതേ ചിത്രം ഇറ്റലിയിൽ നടക്കുന്ന മറ്റൊരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുൻപ് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ തുടക്കചിത്രമായ “സിഗ്നേച്ചർ” സംവിധാനം ചെയ്തതും സച്ചുവാണ്. ബെംഗളൂരുവിൽ എസ്‌ബിഐ ക്രെഡിറ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അദ്ദേഹം 13 വർഷമായി സിനിമാരംഗത്ത് സജീവമാണ്. ഒരു ഷോർട്ട് ഫിലിമിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം കുന്നത്ത് വില്ലയിൽ ബിജു കുന്നത്തിന്റെയും സുജ കുരുവിളയുടെയും മകനായ സച്ചുവിന് സോനയാണ് സഹോദരി.