Thursday, April 23, 2026

ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ബസ് കാറില്‍ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Spread the love

കോഴിക്കോട്: ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബസ് കാറിന് പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാക്കൂര്‍ സ്വദേശി ഇയ്യംകോട്ടുമ്മല്‍ വീട്ടില്‍ അഭിജിത്ത് (20) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

video
play-sharp-fill

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മണ്ഡ്യ ജില്ലയിലെ ബുദ്ധന്നൂരിലാണ് അപകടം സംഭവിച്ചത്. നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് ജോലിക്കായി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കടയില്‍ ടെക്‌നീഷ്യനായിരുന്നു അഭിജിത്ത്.